വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബോർഡ് യോഗം ഉടൻ
Tuesday, July 8, 2025 11:07 AM IST
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
അദ്ദേഹത്തെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വിശദമായ മെഡിക്കൽ ബോർഡ് യോഗം അൽപസമയത്തിനകം ചേരും. യോഗത്തിൽ നിലവിലെ ആരോഗ്യസ്ഥിതിയും തുടർചികിത്സകൾ എങ്ങനെ മുന്നോട്ടുകൊണ്ട് പോകണം എന്നത് അടക്കമുള്ള കാര്യങ്ങളും യോഗത്തിൽ തീരുമാനിക്കും.
വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. ശാരീരിക സ്ഥിതി കൂടി കണക്കിലെടുത്ത് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഡയാലിസിസ് നൽകുന്നത്.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.