ഇടപ്പഴഞ്ഞിയിലെ ഹോട്ടലുടമയുടെ കൊലപാതകം: പ്രതികൾ പിടിയിൽ
Tuesday, July 8, 2025 10:50 PM IST
തിരുവനന്തപുരം: ഇടപ്പഴഞ്ഞിയിൽ ഹോട്ടലുടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതികൾ പിടിയിൽ. അടിമലത്തുറയിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ പിടികൂടാൻ പോയ പോലീസുകാരെ പ്രതികൾ ആക്രമിക്കുകയും ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് കൊല്ലപ്പെട്ടത്.
ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയിരുന്നു. ഇവരെയാണ് പിടികൂടിയത്.