Rh ഘ​ട​കം
മ​നു​ഷ്യ​ന്‍റെ ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ പ്ര​ത​ല​ത്തി​ൽ കാ​ണു​ന്ന മ​റ്റൊ​രു ആ​ന്‍റി​ജ​നാ​ണ് Rh ഘ​ട​കം. ഇ​ത് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത് റീ​സ​സ് കു​ര​ങ്ങി​ന്‍റെ ര​ക്ത​ത്തി​ലാ​യി​രു​ന്നു. Rh ഘ​ട​ക​മു​ള്ള ര​ക്ത​ത്തെ Rh+ve എ​ന്നും Rh ഘ​ട​ക​മി​ല്ലാ​ത്ത ര​ക്ത​ത്തെ Rh-ve എ​ന്നും പ​റ​യു​ന്നു. Rh-ve ര​ക്ത​മു​ള്ള​യാ​ൾ​ക്ക് Rh+ve ര​ക്തം കൊ​ടു​ത്താ​ൽ ഉ​ട​ന​ടി യാ​തൊ​രു പ്ര​ശ്ന​വും ഉ​ണ്ടാ​കു​ന്നി​ല്ല. എ​ന്നാ​ൽ, അ​യാ​ളു​ടെ ശ​രീ​രം Rh ഘ​ട​ക​ത്തി​നെ​തി​രേ സാ​വ​ധാ​നം ആ​ന്‍റി​ബോ​ഡി​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്നു. വീ​ണ്ടു​മൊ​രി​ക്ക​ൽ ഇ​തേ ഘ​ട​കം ശ​രീ​ര​ത്തി​ലെ​ത്തു​ന്പോ​ൾ മു​ന്പ് രൂ​പ​പ്പെ​ട്ട ആ​ന്‍റി​ബോ​ഡി​ക​ൾ Rh ഘ​ട​ക​ത്തി​നെ​തി​രേ പ്ര​വ​ർ​ത്തി​ച്ച് അ​രു​ണ ര​ക്താ​ണു​ക്ക​ളെ ന​ശി​പ്പി​ക്കു​ന്നു. അ​തി​നാ​ൽ ര​ക്ത നി​വേ​ശ​ന​ത്തി​ന് Rh ഘ​ട​ക​വും പ​രി​ഗ​ണി​ക്ക​ണം.

എം. നിസാർ അഹമ്മദ്
ഗ​വ. എ​ച്ച്എ​സ്എ​സ്, വെഞ്ഞാറമ്മൂട്