Friday, August 10, 2018 11:32 AM IST
മറ്റു കലകളിൽനിന്നെല്ലാം വ്യത്യസ്തമായി ദ്രാവക രൂപത്തിലുള്ള ഒരു പ്രത്യേക കലയാണ് രക്തം. ദ്രാവക രൂപത്തിൽ ആയതിനാൽ രക്തദാതാക്കളിൽനിന്നു രക്തം ശേഖരിക്കാനും നിശ്ചിത കാലയളവിലേക്ക് അത് സൂക്ഷിച്ചുവയ്ക്കാനും രോഗികൾക്ക് ആവശ്യാനുസരണം നല്കാനും കഴിയുന്നു. മനുഷ്യശരീരഭാരത്തിന്റെ എട്ടു ശതമാനവും രക്തമാണ്. പ്രായപൂർത്തിയായ ഒരാളിന്റെ ശരീരത്തിൽ അഞ്ചു മുതൽ ആറു വരെ ലിറ്റർ രക്തമാണുള്ളത്. ചുവന്ന നിറവും ഉപ്പുരസവുമുള്ള ഈ ദ്രാവകത്തിന് ജലത്തേക്കാൾ മൂന്നര മുതൽ അഞ്ചേ കാൽ മടങ്ങു വരെ സാന്ദ്രതയുണ്ട്.