ജിജിന ജൈവ പച്ചക്കറി കൃഷിയിലെ കുട്ടികർഷക
ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ പു​തി​യ ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാണ് രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജി​ജി​ന ജി​ജി. എ​സ്പി​സി കേ​ഡ​റ്റ് കൂ​ടി​യാ​യ ജി​ജി​ന ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് ജൈ​വ കൃ​ഷി​ക്ക് തു​ട​ക്കം​ കു​റി​ച്ച​ത്.

രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്പി​സി കേ​ഡ​റ്റു​ക​ൾ പ​ച്ച​ക്ക​റി കൃ​ഷി പ​രി​പാ​ല​നം ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും കി​ട്ടി​യ പ്ര​ചോ​ദ​ന​മാ​ണ് വീ​ട്ടി​ലി​രു​ന്ന​പ്പോ​ൾ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് തു​ട​ക്കം​കു​റി​ക്കാ​ൻ ജി​ജി​ന​യെ പ്രേ​രി​പ്പി​ച്ച​ത്.

കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ച് സെ​ന്‍റോളം വരുന്ന സ്ഥ​ല​ത്ത് മ​ഴ​മ​റ​യ്ക്കു​ള്ളി​ലാ​ണ് ജി​ജി​ന​യു​ടെ കൃ​ഷി. പ​യ​ർ, ബീ​ൻ​സ്, വി​വി​ധ ഇ​നം ചീ​ര​ക​ൾ, കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ അ​ട​ക്കം വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് ജി​ജി​ന ന​ട്ടു​ പ​രി​പാ​ലി​ക്കു​ന്ന​ത്.

പി​താ​വ് മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജി​ജി ജോ​ണും മാ​താ​വ് രാ​ജാ​ക്കാ​ട് ഗ​വൺമെന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ബി​ൻ​സി​യും സ​ഹോ​ദ​രി​മാ​രാ​യ ജി​ബി​ന, ജോ​ർ​ജി​റ്റ് റോ​സ് എ​ന്നി​വ​രും ജി​ജി​ന​യ്ക്കൊ​പ്പം കൃ​ഷി​കാ​ര്യ​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​നു​ണ്ട്.

കൃ​ഷി പ​രി​പാ​ല​ന​ത്തി​നു വേ​ണ്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​ത് രാ​ജാ​ക്കാ​ട് കൃ​ഷി ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​ണ്. ജി​ല്ല​യി​ലെ മി​ക​ച്ച കു​ട്ടി​ക​ർ​ഷ​ക​യ്ക്കു​ള്ള കൃ​ഷി​വ​കു​പ്പി​ന്‍റെ പു​ര​സ്കാ​ര​വും ജി​ജി​ന​യ്ക്കാ​ണ്.