പ്ലാ​സ്മ
ര​ക്ത​കോ​ശ​ങ്ങ​ൾ പ്ലാ​സ്മ​യി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ദ​ഹ​ന ഫ​ല​മാ​യു​ണ്ടാ​കു​ന്ന ഗ്ലൂ​ക്കോ​സ്, അ​മി​നോ​ആ​സി​ഡു​ക​ൾ, ഫാ​റ്റി ആ​സി​ഡു​ക​ൾ, ഗ്ലി​സ​റോ​ൾ തു​ട​ങ്ങി​യ ല​ഘു ഘ​ട​ക​ങ്ങ​ൾ കോ​ശ​ങ്ങ​ളി​ലെ​ത്തു​ന്ന​ത് പ്ലാ​സ്മ​യി​ലൂ​ടെ​യാ​ണ്. പ്ലാ​സ്മ​യി​ൽ ജ​ല​വും പ്രോ​ട്ടീ​നു​ക​ളും മ​റ്റു ഘ​ട​ക​ങ്ങ​ളാ​യ കൊ​ഴു​പ്പ്, പ​ഞ്ച​സാ​ര, ല​വ​ണ​ങ്ങ​ൾ, യൂ​റി​യ, യൂ​റി​ക് ആ​സി​ഡ് എ​ന്നി​വ​യും അ​ട​ങ്ങി​യി​രി​ക്കു​ന്നു. പ്ലാ​സ്മ​യി​ലെ പ്ര​ധാ​ന പ്രോ​ട്ടീ​നു​ക​ൾ ആ​ൽ​ബു​മി​ൻ, ഗ്ലോ​ബു​ലി​ൻ, ഫൈ​ബ്രി​നോ​ജ​ൻ എ​ന്നി​വ​യാ​ണ്.

അ​രു​ണ​ര​ക്താ​ണു​ക്ക​ൾ

ഏ​ഴ് മു​ത​ൽ എ​ട്ട് വ​രെ മൈ​ക്രോ​മീ​റ്റ​ർ വ്യാ​സ​മു​ള്ള അ​രു​ണ​ര​ക്താ​ണു​ക്ക​ൾ ഇ​രു പ്ര​ത​ല​വും പ​തി​ഞ്ഞ വൃ​ത്താ​കൃ​തി​യി​ലു​ള്ള​താ​ണ്. ഈ ​പ്ര​ത്യേ​ക ആ​കൃ​തി സൂ​ക്ഷ്മ ധ​മ​നി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ സ​ഹാ​യി​ക്കു​ന്നു. അ​രു​ണ​ര​ക്താ​ണു​ക്ക​ൾ​ക്ക് ചു​വ​പ്പു​നി​റം ന​ല്കു​ന്ന​ത് ഹീ​മോ​ഗ്ലാ​ബി​ൻ എ​ന്ന പ്രോ​ട്ടീ​നാ​ണ് ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ​നി​ന്നും ഓ​ക്സി​ജ​നെ വ​ഹി​ച്ച് എ​ല്ലാ കോ​ശ​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തും കോ​ശ​ങ്ങ​ളി​ൽ​നി​ന്ന് കാ​ർ​ബ​ണ്‍ ഡ​യോ​ക്സൈ​ഡി​നെ തി​രി​കെ ശ്വാ​സ​കോ​ശ​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തും. ഇ​വ​യു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം 120 ദി​വ​സ​മാ​ണ്. ഇ​വ​യു​ടെ എ​ണ്ണം ഒ​രു ക്യു​ബി​ക് മി​ല്ലി ലി​റ്റ​ർ ര​ക്ത​ത്തി​ൽ 45 ല​ക്ഷം മു​ത​ൽ 65 ല​ക്ഷം വ​രെ​യാ​ണ്.

രക്തത്തിനുണ്ട് നിരവധി ധർമങ്ങൾ

ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ​നി​ന്നും ഓ​ക്സി​ജ​നെ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്കും തി​രി​കെ കാ​ർ​ബ​ണ്‍ ഡ​യോ​ക്സൈ​ഡി​നെ ശ്വാ​സ​കോ​ശ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്നു.

ദ​ഹ​ന​പ്ര​ക്രി​യ​യ​ക്കു ശേ​ഷം രു​പ​പ്പെ​ടു​ന്ന ല​ഘു​പോ​ഷ​ക ഘ​ട​ക​ങ്ങ​ളാ​യ ഗ്ലൂ​ക്കോ​സ് , അ​മി​നോ ആ​സി​ഡ്, ഫാ​റ്റി ആ​സി​ഡ്, ഗ്ലി​സ​റോ​ൾ എ​ന്നി​വ​യെ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലെ​ത്തി​ക്കു​ന്നു.

ശ​രീ​ര​കോ​ശ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ന്ന വി​സ​ർ​ജ്യ വ​സ്തു​ക്ക​ളെ വി​സ​ർ​ജ​നാ​വ​യ​വ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്നു.

പു​റ​മെ നി​ന്നു​ള്ള രോ​ഗാ​ണു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ ചെ​റു​ത്തു നി​ൽ​ക്കു​ന്നു.

ഹോ​ർ​മോ​ണു​ക​ൾ, എ​ൻ​സൈ​മു​ക​ൾ, ധാ​തു​ല​വ​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വാ​ഹ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​മ്ലം, ക്ഷാ​രം, ജ​ലാം​ശം എ​ന്നി​വ​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്നു.

ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ചൂ​ട് ആ​വ​ശ്യാ​നു​സ​ര​ണം വി​ത​ര​ണം ചെ​യ്യു​ക​യും താ​പ​നി​ല മാ​റ്റ​മി​ല്ലാ​തെ കാ​ത്തു സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു.

എം. നിസാർ അഹമ്മദ്
ഗ​വ. എ​ച്ച്എ​സ്എ​സ്, വെഞ്ഞാറമ്മൂട്