"അതിജീവിക്കും നാം..!' കോവിഡ് കാലത്ത് പ്രത്യാശയുടെ ഗാനവുമായി സൗഹൃദക്കൂട്ടം
Sunday, June 21, 2020 6:49 PM IST
"വീ ഷാൽ ഓവർകം...' അതിജീവനത്തിന്റെ ഉണർത്തുപാട്ടായി ലോകം നെഞ്ചിലേറ്റിയ ഗാനം ഈ കോവിഡ് കാലത്തും പ്രത്യാശ പകരുകയാണ്. കാഞ്ഞിരപ്പള്ളിയിലെ എകെജെഎം സ്കൂളിലെ 199596 ബാച്ചിലെ കൂട്ടുകാരാണ് ഗാനത്തിന്റെ പുത്തൻപതിപ്പ് ഒരുക്കിയിരിക്കുന്നത്.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെയുടെ ആമുഖത്തോടെ ആരംഭിക്കുന്ന ഗാനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് സഹപാഠികൾ പങ്കാളികളാകുന്നു. ജെംസ് ഓഫ് എകെജെഎം 1996 എന്ന യുട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോ ഇതുവരെ രണ്ടായിരത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണമാണ് ഗാനത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.