അടുക്കളയിൽ മുതലയുടെ അഴിഞ്ഞാട്ടം; ഞെട്ടിവിറച്ച് വീട്ടുകാർ, ഒടുവിൽ...
ജ​നാ​ല വ​ഴി വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച മു​ത​ല വ​ലി​യ നാ​ശ​ന​ഷ്ടം വ​രു​ത്തി. ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ലെ താ​ഴ്ന്ന് കി​ട​ന്ന ജ​നാ​ല വ​ഴി​യാ​ണ് 11 അ​ടി നീ​ള​മു​ള്ള ഭീ​മ​ൻ മു​ത​ല വീ​ടി​നു​ള്ളി​ൽ ക​ട​ന്ന​ത്.

ഭ​യ​ന്നു പോ​യ വീ​ട്ടു​ട​മ​സ്ഥ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും മു​ത​ല വീ​ട്ടി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കി​യി​രു​ന്നു.




വീ​ട്ടി​ലെ ജ​നാ​ല​ക​ൾ ത​ക​ർ​ക്കു​ക​യും ഫ്രി​ഡ്ജി​നും ചു​മ​രി​ലും ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും വൈ​നു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ടി​കൂ​ടി​യ മു​ത​ല​യെ ഫ്ളോ​റി​ഡ​യി​ലെ ഒ​രു സ്വ​കാ​ര്യ ഫാ​മി​ലേ​ക്കു കൊ​ണ്ടു​പോ​യി. മു​ത​ല​യെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.