സ​ഹാ​യി​ക്ക​ണം; രാ​ഷ്ട്ര​പ​തി​ക്ക് പ​ഞ്ചാ​ബി പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ത​ത്തി​ൽ കു​റി​ച്ച ക​ത്ത്
Saturday, July 6, 2019 1:38 PM IST
ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പോ​ലീ​സ് വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ട് പ​ഞ്ചാ​ബി പെ​ൺ​കു​ട്ടി​ക​ൾ ര​ക്തം കൊ​ണ്ട് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന് ക​ത്ത​യ​ച്ചു.

ത​ങ്ങ​ളെ ആ​രോ കേ​സി​ൽ കു​ടു​ക്കി​യ​താ​ണ്. ഭ​യ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

ആ​രോ കു​ടു​ക്കി​യ​താ​ണെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും പോ​ലീ​സ് നി​ര​സി​ച്ചു​വെ​ന്നും പെ​ൺ​കു​ട്ടി​ക​ൾ ക​ത്തി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം വി​സ ത​ട്ടി​പ്പ്, വ​ഞ്ച​ന കേ​സു​ക​ളാ​ണ് മോ​ഗ പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വ​ർ വി​ദേ​ശ​ത്തു കൊ​ണ്ടു പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി​യെ​ന്ന് പ​രാ​തി​യു​ണ്ടെ​ന്നാ​ണ് മോ​ഗ പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.