സോഷ്യല്‍ മീഡിയയില്‍ താരമായി ഒട്ടകപ്പക്ഷിയെ കെട്ടിപ്പിടിക്കുന്ന കൊച്ചുപെണ്‍കുട്ടി
Thursday, September 22, 2022 3:33 PM IST
നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ദിവസേന വൈറലാകാറുണ്ടല്ലൊ. മൃഗങ്ങളുടെയും കുട്ടികളുടെയും വീഡിയോകളാണ് ഇത്തരത്തില്‍ ഏറ്റവും പ്രചരിക്കാറുള്ളത്.
അടുത്തിടെ ഒരുകുട്ടിയും ഒട്ടകപ്പക്ഷിയും കൂടിയുള്ള ദൃശ്യങ്ങള്‍ നെറ്റീസണ്‍ ലോകത്തിന്‍റെ മനം കവര്‍ന്നിരുന്നു. കാറില്‍ നിന്ന് ഒട്ടകപ്പക്ഷിക്ക് ഭക്ഷണം നല്‍കുന്നതിനിടെ എമ്മ എന്ന മൂന്നുവയസുകാരി ഒട്ടകപ്പക്ഷിയെ കെട്ടിപ്പിടിക്കുകയായിരുന്നു.
ടിഎന്‍ അലാമോയിലെ ടെന്നസി സഫാരി പാര്‍ക്കിലായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം പാര്‍ക്കിലെത്തിയതായിരുന്നു കുട്ടി. തങ്ങളുടെ കാറിനടുത്തേക്ക് എത്തിയ പക്ഷിക്ക് അവള്‍ ആഹാരം നല്‍കി.
കാറിനുള്ളിലേക്ക് തലയിട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒട്ടകപ്പക്ഷിയെ എമ്മ പെട്ടെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. എന്നാല്‍ പക്ഷി കുട്ടിയെ ആക്രമിക്കാതെ ആഹാരം കഴിക്കുന്നത് തുടരുകയാണ് ചെയ്തത്.
നൗ ദിസ് ന്യൂസിന്‍റെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ നിരവധിപേര്‍ റീട്വീറ്റ് ചെയ്യുകയുണ്ടായി. രസകരമായ അഭിപ്രായങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.