സമ്മാനമായി ലഭിച്ച എയർപോഡ് വിഴുങ്ങി ഏഴ് വയസുകാരൻ
Friday, January 3, 2020 4:28 PM IST
ക്രിസ്മസ് സമ്മാനമായി ലഭിച്ച എയർപോഡ് വിഴുങ്ങി ഏഴ് വയസുകാരൻ. ജോർജിയ സ്വദേശിയായ കിയാര എന്ന യുവതിയുടെ മകനാണ് കളിക്കുന്നതിനിടെ എയർപോഡ് വിഴുങ്ങിയത്. കിയാര തന്നെയാണ് ഇതിനെക്കുറിച്ച് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.
ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് കിയാരയ്ക്ക് എമർജൻസി ഫോണ് ലഭിച്ചത്. പേടിച്ചു വിറച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് മകൻ എയർപോഡ് വിഴുങ്ങിയ കാര്യം ഇവർ അറിയുന്നത്. പിന്നീട് നടന്ന ചികിത്സയ്ക്ക് ശേഷം എയർപോഡ് പുറത്തെടുക്കുകയും ചെയ്തു.
എയർപോഡ് വയറ്റിനുള്ളിൽ കിടക്കുന്നതിന്റെ എസ്ക്റേ ചിത്രവും ഇവർ പങ്കുവച്ചിട്ടുണ്ട്.