രണ്ടാംനിലയിൽ നിന്ന് മൂന്നു വയസുകാരൻ വീണത് സൈക്കിൾ റിക്ഷയിൽ; അവിശ്വസനീയം ഈ രക്ഷപെടൽ!
Monday, October 21, 2019 4:41 PM IST
വീടിന്റെ രണ്ടാംനിലയില്‍നിന്ന് വീണ മൂന്നുവയസുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയിലാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന സൈക്കിള്‍ റിക്ഷയുടെ സീറ്റിലേക്ക് വീണതിനാലാണ് ഒരുപോറല്‍ പോലും ഏല്ക്കാതെ കുട്ടി രക്ഷപ്പെട്ടത്.
രണ്ടാം നിലയിലെ ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ കാൽവഴുതിയാണ് കുട്ടി താഴെ വീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൈവദൂതനെപ്പോലെയാണ് റിക്ഷാക്കാരന് ആ സമയം അതുവഴി എത്തിയതെന്ന് കുട്ടിയുടെ പിതാവ് ആശിഷ് ജെയ്ൻ പറഞ്ഞു.