ട്രെ​യി​നി​ലി​രു​ന്ന് ഉ​റ​ങ്ങു​ന്ന അ​മ്മ​യ്ക്ക് മ​ക​ന്‍റെ ക​രു​ത​ൽ; അ​ഭി​ന​ന്ദ​നം
തി​ര​ക്കേ​റി​യ ട്രെ​യി​നി​ൽ സീ​റ്റി​ലി​രു​ന്ന് ഉ​റ​ങ്ങു​ന്ന അ​മ്മ​യെ മ​ക​ൻ വീ​ഴാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൈ​യ​ടി നേ​ടു​ന്നു. ചൈ​ന​യി​ലാ​ണ് സം​ഭ​വം.

ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ചൈ​നീ​സ് ഡെ​യ്ലി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. വ​ള​രെ തി​ര​ക്കു​ള്ള ട്രെ​യി​നി​ന്‍റെ സീ​റ്റി​ലി​രു​ന്ന ഉ​റ​ങ്ങു​ക​യാ​ണ് അ​മ്മ. തൊ​ട്ടു മു​മ്പി​ൽ മ​ക​നു​മു​ണ്ട്. അ​മ്മ ഉ​റ​ങ്ങി വീ​ഴാ​തെ മ​ക​ൻ ത​ന്‍റെ നെ​ഞ്ചി​ലേ​ക്ക് അ​മ്മ​യെ ചേ​ർ​ത്തു നി​ർ​ത്തു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

മ​ക​ന് അ​മ്മ​യോ​ടു​ള്ള ക​രു​ത​ലി​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.