"പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട' ജോണി സിൻസിന്റെ ചിത്രം പങ്കുവച്ച് മുൻ പാക്ക് ഹൈക്കമ്മീഷണർ
Wednesday, September 4, 2019 1:25 PM IST
കാഷ്മീർ വിഷയവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻഹൈക്കമ്മീഷണർ പങ്കുവച്ച ചിത്രത്തെ പരിഹസിച്ച് ലോകം. കാഷ്മീരിലെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ് കാഴ്ച നഷ്ടപ്പെട്ടയാൾ എന്ന് കാണിച്ച് മുൻ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് പങ്കുവച്ച ചിത്രമാണ് ഏറെ പരിഹാസത്തിന് ഇടയായത്.
പോണ് താരം ജോണി സിൻസിന്റെ ചിത്രവും അദ്ദേഹത്തിന്റെ ഒരു പോണ് സിനിമയിലെ രംഗവും ഉൾപ്പെടുത്തി അബ്ദുൾ ബാസിത് ട്വിറ്റ് ചെയ്തത് ഇങ്ങനെ. "അനന്ത്നാഗിലെ യൂസഫ്, പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച്ച നഷ്ടപ്പെട്ടയാൾ..ഇതിനെതിരെ നിങ്ങളുടെ ശബ്ദമുയർത്തു'.
സംഭവം ഏറെ ചർച്ച വിഷയമായപ്പോൾ മണ്ടത്തരം തുറന്ന് കാട്ടി പാക്കിസ്ഥാനിലെ മാധ്യമപ്രവർത്തക നൈല ഇനായത്ത് രംഗത്തെത്തിയിരുന്നു. ഉടൻ തന്നെ അബ്ദുൾ ബാസിത് തന്റെ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.