ന​ടു റോ​ഡി​ൽ ന​ട​ൻ സു​ധീ​റി​ന്‍റെ പോ​ർ​വി​ളി; നാ​ട്ടു​കാ​രു​മാ​യി സം​ഘ​ർ​ഷം
Tuesday, March 19, 2019 11:43 AM IST
കാ​റി​ന്‍റെ ഡോ​ർ തു​റ​ന്ന​തു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ന​ട​ൻ സു​ധീ​റും നാ​ട്ടു​കാ​രും ത​മ്മി​ൽ കൈ​യ്യാങ്കളി. ആ​ല​പ്പു​ഴ എ​സ്എ​ൽ പു​ര​ത്തെ ബാ​റി​നു മു​മ്പി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച്ച വൈ​കി​ട്ട് ഏ​ഴി​നാ​ണ് സം​ഭ​വം.

ദേ​ശീ​യ പാ​ത​യ്ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന താ​ര​ത്തി​ന്‍റെ ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ തു​റ​ന്ന​പ്പോ​ൾ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന അ​നൂ​പ് എ​ന്ന​യാ​ളു​ടെ ദേ​ഹ​ത്ത് ത​ട്ടി. ഇ​തു ചോ​ദ്യം ചെ​യ്ത​പ്പോ​ഴു​ണ്ടാ​യ വാ​ക്കു ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്കു തി​രി​യു​ക​യാ​യി​രു​ന്നു.

അ​നൂ​പി​നെ സു​ധീ​ർ ച​വി​ട്ടി വീ​ഴ്ത്തി. തു​ട​ർ​ന്നു​ണ്ടാ​യ കൈ​യ്യാ​ങ്ക​ളി​യി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ഹ​രീ​ഷി​ന് മ​ർ​ദ്ദ​ന​മേ​റ്റു. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട നാ​ട്ടു​കാ​ർ, സു​ധീ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി പൊ​രി​ഞ്ഞ അ​ടി​യാ​യി.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ത​ന്നെ​യാ​ണ് ന​ട​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ അ​നൂ​പി​നെ​യും ഹ​രീ​ഷി​നെ​യും ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​മ്പ് ന​ട​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് വി​ട്ട​യ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സു​ധീ​റി​നെ​തി​രെ കേ​സ് എ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.