"സ്വീ​റ്റ് പീ'​യു​ടെ 'ഐ ​ല​വ് യു' ​ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ
വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും ത​മ്മി​ലു​ള്ള ഇ​ണ​ക്ക​വും പി​ണ​ക്ക​വും ഉ​ട​മ​സ്ഥ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന​ത് നേ​ര​ത്തെ​യും വൈ​റ​ലാ​യി​ട്ടു​ണ്ട്. അ​ത്ത​ര​മൊ​രു സ്നേ​ഹ പ്ര​ക‌​ട​ന​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. യു​എ​സ് സ്വ​ദേ​ശി​യാ​യ വെ​ൻ​ഡി മാ​രി​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

വെ​ൻ​ഡി ത​ന്‍റെ 'സ്വീ​റ്റ് പീ' ​എ​ന്ന് പേ​രു​ള്ള ത​ത്ത​യെ നാ​യ്ക്കു​ട്ടി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ആ ​സ​മ​യ​ത്ത് ത​ത്ത ത​ന്‍റെ കാ​ല് കൊ​ണ്ട് നാ​യ്ക്കു​ട്ടി​യു​ടെ ത​ല​യി​ൽ ത​ലോ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.​ശേ​ഷം വെ​ൻ​ഡി ത​ത്ത​യോ​ട് നാ​യ്ക്കു​ട്ടി​യെ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യാ​ൻ പ​റ​യു​ന്നു.

ഉ​ട​ന്‍ ത​ന്നെ ത​ത്ത 'ഐ ​ല​വ് യു' ​എ​ന്ന് പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. 'സ്വീ​റ്റ് പീ ​പു​തി​യ നാ​യ്ക്കു​ട്ടി​യെ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്നു'​എ​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് വെ​ൻ​ഡി കു​റി​ച്ച​ത്. നാ​യ​ക്കു​ട്ടി​യും ത​ത്ത​യും ത​മ്മി​ലു​ള്ള വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പോ​സ്റ്റു​ക​ൾ പ​തി​വാ​യി ചെ​യ്യാ​റു​ണ്ട് വെ​ൻ​ഡി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.