റീല്‍സിനായി റെയില്‍വേ പ്ലാറ്റ്ഫോമില്‍ കാറോടിച്ച് യുവാവ്; പിന്നാലെ കേസും വിമര്‍ശനവും
Thursday, March 16, 2023 11:23 AM IST
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ച് വെെറലാകാന്‍ നിരവധിപേര്‍ ശ്രമിക്കാറുണ്ട്. അവരില്‍ ചിലരെങ്കിലും ഒരു ലൈക്കിനുവേണ്ടി സാഹസങ്ങള്‍ കാട്ടും. എന്നാല്‍ ഇത്തരം ചില പ്രവര്‍ത്തികൾ വിവരക്കേടാണെന്ന് അവര്‍ക്കുമാത്രം അപ്പോള്‍ മനസിലാകില്ല.
ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഒരാള്‍ കാര്‍ ഓടിച്ച സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. റീല്‍സ് ഉണ്ടാക്കാനായാണ് ഇയാള്‍ കാറുമായി പ്ലാറ്റ്ഫോമില്‍ എത്തിയത്.
അടുത്തിടെ കണ്ട ഒരു വെബ്സീരീസിനെ അനുകരിച്ചായിരുന്നത്രെ പ്രകടനം. ദൃശ്യങ്ങളില്‍ ഒരാള്‍ കാര്‍ പ്ലാറ്റ്ഫോമില്‍ ഓടിക്കുമ്പോള്‍ ചിലര്‍ നോക്കി നില്‍ക്കുകയാണ്. പിറകിലായി ട്രെയിന്‍ കിടക്കുന്നതായും കാണാം.
സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരേ ആര്‍പിഎഫും ലോക്കല്‍ പോലീസും കേസെടുത്തിരിക്കുകയാണ്. ജഗദീഷ്പുരയിലെ സുനില്‍ കുമാര്‍ എന്നയാളാണ് ഈ സാഹസം കാട്ടിയതെന്നാണ് പോലീസ് പറയുന്നത്.
ഏതായാലും നിരവധിപേര്‍ ഇയാളെ വിമര്‍ശിച്ച് കമന്റുകളിട്ടു. "ഇത്തരം കാര്യങ്ങള്‍ക്ക് തക്കതായ ശിക്ഷ തന്നെ നല്‍കണം' എന്നാണൊരാള്‍ കുറിച്ചത്.