പാലത്തിന്റെ അടിയിൽ കുടുങ്ങി ഭീമൻ വിമാനം
Wednesday, October 23, 2019 1:26 PM IST
ഭീമൻ വിമാനം പാലത്തിന് അടിയിൽ കുടുങ്ങി കിടക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ഹർബിനിലാണ് സംഭവം. ഈ വിമാനം ട്രെയിലറിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് സംഭവം നടന്നത്.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ടയർ ഉൗരിമാറ്റിയതിന് ശേഷമാണ് ഇവിടെ നിന്നും വിമാനം മാറ്റുവാൻ സാധിച്ചത്. പിന്നീട് പാലത്തിന്റെ അടിയിൽ നിന്നും മാറ്റിയതിന് ശേഷം വീണ്ടും ടയർ ഘടിപ്പിച്ച് സ്ഥലത്ത് നിന്നും കൊണ്ടുപോകുകയായിരുന്നു.
സോഷ്യൽമീഡിയയിൽ വൈറലായി മാറുന്ന ഈ ദൃശ്യങ്ങൾക്ക് മികച്ച പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.