ട്രെ​യി​നി​ൽ നി​ന്നും വീ​ണ യു​വ​തി​ക്ക് സ​ഹ​യാ​ത്രി​ക​ൻ തു​ണ​യാ​യി
Tuesday, February 26, 2019 1:46 PM IST
ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ണ യു​വ​തി​യെ പ്ലാ​റ്റ്ഫോ​മി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന​യാ​ൾ സാ​ഹ​സി​ക​മാ​യ ര​ക്ഷി​ച്ചു. മും​ബൈ​യി​ലെ മ​ലാ​ഡ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ള​രെ തി​ര​ക്കു​ണ്ടാ​യി​രു​ന്ന ട്രെ​യി​ൻ, സ്റ്റേ​ഷ​ൻ വി​ടാ​നാ​യി പ​തി​യെ നീ​ങ്ങി തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കാ​ൽ വ​ഴു​തി യു​വ​തി പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​ന്‍റെ ബോ​ഗി​ക്കു​മി​ട​യി​ലു​മാ​യി വീ​ണ​ത്.

അ​പ​ക​ടം ക​ണ്ട സ​മീ​പ​ത്തു നി​ന്ന ഒ​രാ​ൾ ഇ​വ​ർ​ക്ക് അ​രി​കി​ൽ ഓ​ടി​യെ​ത്തി പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ഇ​വ​രെ വ​ലി​ച്ചു ക​യ​റ്റു​ക​യു​മാ​യി​രു​ന്നു. സ​മീ​പം നി​ന്ന ഒ​രു ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നും ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി​യി​രു​ന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യമായി. സമയോചിതമായ ഇടപെടൽ കൊണ്ട് ഒരു ജീവൻ രക്ഷിച്ച യുവാവിന് ഇപ്പോൾ സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. സമീപത്തെ സിസിടിവിയിലാണ് ഈ അപകടത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.