"ചാണക കേക്ക്' അത്രപോരാ! വൈറലായി റിവ്യൂ
Thursday, January 21, 2021 7:06 PM IST
"ചാണക കേക്ക്' വാങ്ങി കഴിച്ചയാളുടെ റിവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആമസോണിൽ നിന്നാണ് യുവാവ് ചാണകം വാങ്ങിയത്. ‘ചാണക കേക്ക് കഴിച്ചപ്പോൾ വളരെ മോശമായാണ് തോന്നിയത്. പുല്ലുപോലെയും രുചിയിൽ ചെളി നിറഞ്ഞതുമായിരുന്നു അത്. നിർമിക്കുമ്പോൾ ദയവായി കുറച്ചുകൂടി മികച്ചതാക്കാൻ ശ്രമിക്കുക. കൂടാതെ, ഈ ഉൽപന്നത്തിന്റെ രുചിയിലും മൊരിച്ചിലിലും ശ്രദ്ധിക്കുക’ എന്നതായിരുന്നു റിവ്യൂ.
മതപരമായ ആവശ്യങ്ങൾക്കും കത്തിക്കാനുമാണ് ചാണകം ഉപയോഗിക്കുന്നത്. ചാണക കേക്കുകളെക്കുറിച്ച് ഒരാൾ അവലോകനം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്വിറ്റർ ഉപയോക്താവ് ഡോ. സഞ്ജയ് അറോറാണ് ട്വിറ്ററിൽ റിവ്യൂ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ട്വീറ്റ് ചെയ്തത്.