"ഒ​രു താ​രം ഗ്ര​ഹ​ങ്ങ​ളെ കാ​ട്ടു​മ്പോ​ള്‍'; അ​പൂ​ര്‍​വ ആ​കാ​ശ പ്ര​തി​ഭാ​സ​ത്തി​ന്‍റെ വീ​ഡി​യോ ന​മു​ക്കും കാ​ണാം
Wednesday, March 29, 2023 3:05 PM IST
ഇ​ട​യ്ക്ക് ആ​കാ​ശ​ത്ത് ചി​ല പ്ര​തി​ഭാ​സ​ങ്ങ​ള്‍ സം​ഭ​വി​ക്കും. അ​തു​വ​രെ കേ​ട്ട​റി​വ് മാ​ത്ര​മു​ള്ള ചി​ല ഗ്ര​ഹ​ങ്ങളോ മ​റ്റോ ന​ഗ്‌​നനേ​ത്ര​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ തെ​ളി​യു​മ്പോ​ള്‍ ആ​ളു​ക​ള്‍​ക്കൊ​ക്കെ വ​ലി​യ കൗ​തു​ക​മു​ണ്ടാ​കും. അ​തി​പ്പോ​ള്‍ ഏ​തു പ്രാ​യ​ത്തി​ലാ​യാ​ലും പ​ല​ര്‍​ക്കും ആ​കാ​ശം ഒ​രു കൗ​തു​കം ആയിരിക്കും.

അ​ടു​ത്തി​ടെ അ​ഞ്ച് ഗ്ര​ഹ​ങ്ങ​​ള്‍ ഒ​രേ സ​മ​യം ആ​കാ​ശ​ത്ത് തെ​ളി​ഞ്ഞു​വ​രു​ന്ന​താ​യി ശാ​സ്ത്ര​ലോ​കം അ​റി​യി​ച്ച​രു​ന്ന​ല്ലൊ. ചൊ​വ്വ, ബു​ധ​ന്‍, ശു​ക്ര​ന്‍, യു​റാ​ന​സ്, വ്യാഴം എ​ന്നീ അ​ഞ്ച് ഗ്ര​ഹ​ങ്ങ​ള്‍ ആ​ണ് ഒ​രേ സ​മ​യം ന​മ്മു​ടെ കാ​ഴ്ച​യ്ക്ക് മു​ന്നി​ലേ​ക്ക് എ​ത്തി​യ​ത്.

പ​ല​രും ഈ ​കാ​ഴ്ച​ക​ള്‍ ത​ങ്ങ​ളു​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​അ​ഞ്ച് ഗ്ര​ഹ​ങ്ങ​ളു​ടെ കാ​ഴ്ച ബോ​ളി​വു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ന്‍ പ​ങ്കു​വ​ച്ച​താ​ണ് നെ​റ്റി​സ​ണ്‍ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഈ ​ഗ്ര​ഹ​ങ്ങ​ളു​ടെ​യൊ​ക്കെ വ്യ​ക്ത​മാ​യ കാ​ഴ്ച​യു​ണ്ട്. ശി​ല്‍​പ ഷെ​ട്ടി, സി​ദ്ധാ​ന്ത് ക​പൂ​ര്‍ തു​ട​ങ്ങി നി​ര​വ​ധി ബോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഡി​യയോ​ട് പ്ര​തി​ക​രി​ക്കു​ക​യു​ണ്ടാ​യി.

ഞെ​ട്ടി​ച്ച് ക​ള​ഞ്ഞ വീ​ഡി​യോ​യി​ല്‍ അ​മി​താ​ഭ് ബ​ച്ച​ന്‍റെ ആ​രാ​ധ​ക​രും പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി. "നി​ങ്ങ​ള്‍​ക്ക് വ്യ​ക്ത​മാ​യ കാ​ഴ്ച ല​ഭി​ച്ചു. ഇ​ത് ഡി​എ​സ്എ​ല്‍​ആ​ര്‍ കാ​മ​റ ആ​ണെ​ന്ന് ഉ​റ​പ്പ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.