ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഹന്ന ആൻ അലക്സ് എന്ന കൊച്ചുമിടുക്കിയുടെ നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

"ആൻ‌ എക്സ്പ്രഷൻ ഓഫ് ഫ്രീഡം' എന്നപേരിൽ പുറത്തിറക്കിയ ഡാൻസ് വീഡിയോ ഇതിനകം ഒന്നേകാൽ ലക്ഷത്തോളം പേരാണ് കണ്ടത്. മോഹൻലാൽ അടക്കമുള്ള പ്രമുഖർ സോഷ്യൽ മീഡിയ വഴി വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

സ്വാതന്ത്ര്യത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ സ്വപ്നമാണ് ഡാൻസിലൂടെ പറയുന്നത്. മഹാത്മാ ഗാന്ധിയുടെ എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങളാണ് തനിക്ക് പ്രചോദനമായതെന്ന് ഹന്ന പറയുന്നു.