കലിപൂണ്ട കാണ്ടാമൃഗം കാർ കുത്തിമറിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Thursday, August 29, 2019 12:40 PM IST
കലിപൂണ്ട കാണ്ടാമൃഗം കാർ കുത്തിമറിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജർമനിയിലെ ഹൊദെൻഹാഗെനിലുള്ള സെറെൻഗെറ്റി സഫാരി പാർക്കിലാണ് സംഭവം.
പാർക്കിന്റെ ഉടമസ്ഥതയിലുള്ള ഈ കാർ 30 വയസുള്ള ഒരു കാണ്ടാമൃഗമാണ് കുത്തി മറിച്ചത്. ഈ സമയം കാറിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നു. സമീപം കടന്ന് പോയ സഞ്ചാരികളാണ് ഈ ദൃശ്യം പകർത്തിയത്.
ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 18 മാസങ്ങളായി ഇവിടെ താമസിക്കുന്ന കാണ്ടാമൃഗം പൊതുവെ ശാന്തനായി ആണ് കാണപ്പെട്ടിരുന്നതെന്നും എന്നാൽ എന്ത് കൊണ്ടാണ് പെട്ടെന്ന് അക്രമണകാരിയായതെന്ന് വ്യക്തമല്ലെന്നും പാർക്ക് മാനേജർ അറിയിച്ചു.