ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെ അ​വ​താ​ര​ക​ന്‍റെ ശ​രീ​ര​ത്തി​ൽ തീപടർന്നു; ഭീ​ക​ര ദൃ​ശ്യ​ങ്ങ​ൾ
Saturday, December 8, 2018 12:54 PM IST
ചാ​ന​ലി​ലെ ലൈ​വ് ച​ർ​ച്ച​യ്ക്കി​ടെ അ​വ​താ​ര​ക​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് തീ ​വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പാ​ക്കി​സ്ഥാ​നി​ലാ​ണ് സം​ഭ​വം.

സ്റ്റു​ഡി​യോ​യി​ൽ വ​ച്ച് ച​ർ​ച്ച​യ്ക്ക് എ​ത്തി​യ​യാ​ളും അ​വ​താ​ര​ക​നും ത​മ്മി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ പു​റ​കി​ൽ നി​ന്നും മ​റ്റ് പ​ല ശ​ബ്ദ​ങ്ങ​ളും കേ​ൾ​ക്കു​വാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ അ​വ​താ​ര​ക​ൻ ച​ർ​ച്ച തു​ട​ർ​ന്നെ​ങ്കി​ലും മു​ക​ളി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് തീ ​വീ​ണു.

ഞൊ​ടി​യി​ട​യി​ൽ അ​ദ്ദേ​ഹം ഇ​രു​ന്നി​ട​ത്തു നി​ന്നും എ​ഴു​ന്നേ​റ്റു മാ​റി​യ​തി​നാ​ൽ പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.