ത​ല​യി​ൽ കൂ​ടി ട്ര​ക്ക് ക​യ​റി​യി​റ​ങ്ങി​യി​ട്ടും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​ൻ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
ബൈ​ക്ക് യാ​ത്ര​ക്കി​ട​യി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ത്ര​മാ​ത്ര​മു​ണ്ടെ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. എ​ന്നാ​ൽ പേ​രി​ന് വെ​റു​മൊ​രു ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ൽ മാ​ത്രം പോ​രെ​ന്ന് തെ​ളി​വു ന​ൽ​കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ.

വ​ഴി​യി​ൽ കൂ​ടി പോ​കു​ന്ന ഒ​രു ട്ര​ക്കി​നെ ബൈ​ക്ക് യാ​ത്രി​ക​ൻ മ​റി​ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഈ ​അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കു​റ​ച്ചു മു​ന്നി​ലേ​ക്കു പോ​യ ബൈ​ക്ക് റോ​ഡി​നു സ​മീ​പ​മു​ള്ള ന​ട​പ്പു​വ​ഴി​യി​ൽ ത​ട്ടി നി​ല​ത്തേ​ക്കു വീ​ണു. എ​ന്നാ​ൽ ഇ​ദ്ദേ​ഹം വീ​ണ​ത് ട്ര​ക്കി​ന്‍റെ അ​ടി​യി​ലേ​ക്കാ​യി​രു​ന്നു.

ഇ​യാ​ൾ നി​ല​ത്തു വീ​ണ​യു​ട​ൻ ത​ന്നെ ട്ര​ക്കി​ന്‍റെ പി​ൻ ച​ക്രം ത​ല​യി​ൽ കൂ​ടി ക​യ​റി​യി​റ​ങ്ങി. എ​ന്നാ​ൽ ഇ​യാ​ൾ അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. കാ​ര​ണം അ​ദ്ദേ​ഹം ധ​രി​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റ് മി​ക​ച്ച​താ​യി​രു​ന്നു. ത​ല​യി​ൽ കൂ​ടി ട്ര​ക്ക് ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഇ​ദ്ദേ​ഹ​ത്തി​ന് യാ​തൊ​രു കു​ഴ​പ്പ​വു​മു​ണ്ടാ​യി​ല്ലെ​ന്നു​ള്ള​താ​ണ് കാ​ണി​ക​ളെ ഏ​റെ അ​മ്പ​ര​പ്പി​ച്ച​ത്.

പൊ​തു​ജ​ന സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജ് തി​ല​ക് റൗ​ഷാ​നാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.