ഒരേ കമ്പനിയില്‍ 84 വര്‍ഷം ജോലി; ഗിന്നസ് റിക്കാര്‍ഡില്‍ ഇടം പിടിച്ചു 100 വയസുകാരന്
Friday, May 6, 2022 2:53 PM IST
ബ്രസീലിയ: ഒരേ കമ്പനിയില്‍ തുടര്‍ച്ചയായി 84 വര്‍ഷം ജോലി ചെയ്ത് ഗിന്നസ് റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് ബ്രസീലിലെ വാള്‍ട്ടര്‍ ഓര്ത്തുമാന് എന്ന 100 വയസുകാരന്.
ബ്രസീലിലെ സാന്റാ കാതറീനയിലുള്ള റെന്യൂവെക്സ് വ്യൂ ( റെന്യൂവെക്സ് സാ, പഴയ പേര്) എന്ന ടെക്സ്റ്റയില്‍ കമ്പനിയില്‍ 17 ജനുവരി 1938 ലാണ് വാള്‍ട്ടര്‍ ഓര്ത്തുമാന് ജോലിക്ക് കയറിയത്. ജര്‍മന്‍ ഭാഷയിലുള്ള പ്രാവീണ്യമാണ് 15 കാരനായ വാള്‍ട്ടറിന് അന്ന് ജോലി ലഭിക്കാന്‍ സഹായകമായത്.
ചരക്കിറക്ക് സഹായായി ജോലി തുടങ്ങിയ വാള്ട്ടള് ഇപ്പോള്‍ സെയില്‍ മാനേജര്‍ തസ്തികയിലാണ് ജോലി ചെയ്യുന്നത്. ജനുവരി ആറിനാണ് അധികൃതര്‍ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് വാള്‍ട്ടര്‍ ഓര്ത്തുമാന് ഗിന്നസ് റിക്കാര്‍ഡ് സാക്ഷ്യപത്രം സമ്മാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 19, വാള്‍ട്ടറിന്റെ നൂറാം ജന്മദിനം സുഹൃത്തുക്കളും കുടുംബവും കമ്പനിയും വലിയൊരാഘോഷമായി മാറ്റിയിരുന്നു.