സ്കൂ​ൾ ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ; വി​ദ്യാ​ർ​ഥി ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
കാ​റ​പ​ക​ട​ത്തി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​യെ ര​ക്ഷി​ച്ച സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. ന്യൂ​യോ​ർ​ക്കി​ലാ​ണ് സം​ഭ​വം. ഒ​രു യു​വ​തി​യാ​ണ് ഈ ​സ്കൂ​ൾ ബ​സ് ഓ​ടി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക്ക് ഇ​റ​ങ്ങേ​ണ്ട സ്റ്റോ​പ്പ് എ​ത്തി​യ​പ്പോ​ൾ ബ​സ് നി​ർ​ത്തി ഡോ​ർ തു​റ​ന്നി​രു​ന്നു. സീ​റ്റി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ കു​ട്ടി ഫു​ട്ബോ​ർ​ഡി​ലേ​ക്ക് ന​ട​ന്നി​റ​ങ്ങു​വാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് സ​മീ​പ​ത്തു കൂ​ടി അ​മി​ത വേ​ഗ​ത​യി​ൽ ഒ​രു കാ​ർ ചീ​റി​പാ​ഞ്ഞു വ​രു​ന്ന​ത് ഡ്രൈ​വ​ർ ശ്ര​ദ്ധി​ച്ച​ത്.

ഡ്രൈ​വ​ർ ഉ​ട​ൻ ത​ന്നെ ഡോ​ർ അ​ട​യ്ക്കു​ക​യും കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ൽ പി​ടി​ച്ച് പു​റ​കി​ലേ​ക്കു വ​ലി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​പ​ക​ട​മൊ​ന്നും ഇ​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഈ ​യു​വ​തി കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തു വി​ട്ട​ത്.

ഇ​വ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. ബ​സി​നു​ള്ളി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. കു​ട്ടി​യെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷി​ച്ച ഈ ​വ​നി​ത ഡ്രൈ​വ​റെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.