മുതലാളിയെ പോലും ചിരിപ്പിക്കുന്ന രാജിക്കത്ത്
Thursday, June 16, 2022 3:15 PM IST
ഒരാള്‍ ജോലിയിടത്തു നിന്ന് പിരിഞ്ഞു പോവുക എന്നത് സാധാരണമായൊരു കാര്യമാണല്ലൊ. സാധാരണയായി രാജിക്കത്ത് ചിലര്‍ ഔദ്യോഗിക ഭാഷയിലും മറ്റു ചിലര്‍ വൈകാരികമായുമൊക്കെയാണ് എഴുതാറുള്ളത്.
എന്നാല്‍ രാജിയിലും സര്‍ഗാത്മകത പ്രകടിപ്പിക്കുന്ന അപൂര്‍വം ചിലരും ഈ ലോകത്തുണ്ട്. അത്തരത്തിലൊരു രാജിക്കത്താണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.
@എംബിഎസ്‌വിയുഡിയു എന്ന അക്കൗണ്ട് വഴി മഫാംഗ എംബുസൊ എന്നൊരാളാണ് ഈ കത്ത് ട്വിറ്ററില്‍ ഇട്ടത്. കത്തില്‍ മൂന്ന് വാക്കുകള്‍ മാത്രമാണുള്ളത്. "ബൈ ബൈ സാര്‍' എന്നായിരുന്നത്. ഏതായാലും വൈറലായ ഈ രാജിക്കത്തിന് നിരവധി കമന്‍റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.