വിദ്യാര്‍ഥിനിയുടെ ബാഗില്‍ പാമ്പ്; സാഹസികമായി പുറത്തെടുത്ത് അധ്യാപകന്‍
Monday, September 26, 2022 2:58 PM IST
സമൂഹ മാധ്യമങ്ങളില്‍ ദിവസേന നിരവധി വീഡിയോകള്‍ വൈറലാകാറുണ്ടല്ലൊ. അവയില്‍ ചില വീഡിയോകള്‍ കാഴ്ചക്കാരെ ആശങ്കപ്പെടുത്തുന്നവ ആയിരിക്കും. അത്തരത്തിലൊന്നാണ് കരന്‍ വഷിസ്ത ബിജെപി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
മധ്യപ്രദേശിലെ ഷാജാപൂരിലെ ബഡോണി സ്കൂളിലായിരുന്നു സംഭവം. ദൃശ്യങ്ങളില്‍ ഒരു സ്കൂള്‍ ബാഗുമായി നിലത്തിരിക്കുന്ന അധ്യാപകനെ കാണാം. തന്‍റെയൊരു വിദ്യാര്‍ഥിനിയുടെ ബാഗ് സസൂക്ഷ്മം പരിശോധിക്കുകയാണ് അദ്ദേഹം.
ഒരു 10-ാം ക്ലാസ് വിദ്യാര്‍ഥിനി തന്‍റെ ബാഗില്‍ എന്തോ അനങ്ങുന്നതായി അനുഭവപ്പെടുന്നതായി അധ്യാപകനെ അറിയിക്കുകയായിരുന്നു. അദ്ദേഹം ബാഗ് പുറത്ത് വച്ച് പരിശോധിച്ച്.
ദൃശ്യങ്ങളില്‍ അധ്യാപകന്‍ ബുക്കുകളൊക്കെ മാറ്റുന്നതായി കാണാം. ഒടുവില്‍ കാഴ്ചക്കാരെ ഭയപ്പെടുത്തി ഒരു മൂര്‍ഖന്‍ പാമ്പിനെ ആ ബാഗില്‍നിന്ന് കണ്ടെത്തുകയാണ്. ഭാഗ്യവശാല്‍ അധ്യാപകനും മറ്റുള്ളവര്‍ക്കും ആപത്തൊന്നും സംഭവിച്ചില്ല.