അമിത വേഗം അത്യാപത്ത്; ഓട്ടോ റിക്ഷയിൽ ഇടിച്ച് കാർ പുഴയിൽ വീണു
Tuesday, October 29, 2019 1:38 PM IST
എതിർ ദിശയിൽ നിന്നും വന്ന ഓട്ടോ റിക്ഷയിലിടിച്ച് കാർ സമീപത്തെ പുഴയിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ നിവാരി ജില്ലയിലെ ഓർച്ചാ എന്ന സ്ഥലത്താണ് സംഭവം. യാത്രക്കാരെ കുത്തി നിറച്ച് അമിത വേഗതയിലായിരുന്നു ഓട്ടോ റിക്ഷ പാലത്തിൽ കൂടി വന്നത്.
ഓട്ടോയിൽ ഇടിച്ച കാർ വെട്ടിത്തിരിച്ചപ്പോൾ നിയന്ത്രണം നഷ്ടമായി പാലത്തിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന അഞ്ചു പേരെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപത്തെ സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.