ഉച്ചയുറക്കം ശല്യപ്പെടുത്താനെത്തിയത് കരിമൂർഖൻ; കലിതുള്ളി പൂച്ച
Monday, August 9, 2021 5:31 PM IST
ഒരു കരിമൂർഖനൊക്കെ ആക്രമിക്കാൻ വന്നാൽ ഒരു പൂച്ച എന്തു ചെയ്യാനാണ് എന്നാകും നമ്മുടെയൊക്കെ ചിന്ത. എന്നാൽ സുശാന്ത് നന്ദ ഐപിഎസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ കണ്ടാൽ.
ഇവനാളു കൊള്ളമല്ലോ എന്നു തോന്നും. ഒരു മുറിയിലെ പെട്ടിക്കുള്ളിൽ ഉച്ചക്കമയത്തിലായിരുന്നെന്നു തോന്നുന്നു പൂച്ച. എന്തോ ശബ്ദം കേട്ട് ഉണർന്നു നോക്കുന്പോൾ മുന്നിലൊരു മൂർഖൻ പാന്പ്. അതോടെ ഉറക്കക്ഷീണമൊക്കെ മറന്ന് പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു.
പാന്പ് ആക്രമിക്കാൻ നോക്കിയെങ്കിലും സമർഥമായി ഒഴിഞ്ഞു മാറി അവസാനം പാന്പിനെ കീഴ്പ്പെടുത്തി.പൂച്ചയാണെന്നു കരുതി പുഛിക്കേണ്ടെന്ന ഭാവത്തോടെയാണ് വിജയിയായിക്കഴിഞ്ഞുള്ള പൂച്ചയുടെ ഇരിപ്പ്.