അവതാറും ലിഫ്റ്റും! ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് തുറന്നു
Saturday, November 21, 2020 6:48 PM IST
അവതാർ സിനിമയെക്കുറിച്ച് കേൾക്കാത്തവരായി അപൂർവം ആൾക്കാരെ കാണൂ. ഹോളിവുഡിൽ അദ്ഭുതം കാണിച്ച സിനിമയാണ് ജയിംസ് കാമറൂണിന്റെ അവതാർ. എന്നാൽ ഈ സിനിമയ്ക്ക് പ്രചോദനമായ ചൈനയിലെ ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കിനെക്കുറിച്ച് അധികം ആളുകൾക്ക് അറിയില്ല.
ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേക എന്താണെന്നു വച്ചാൽ ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ഈ പാർക്കിലാണ്! "അവതാര്‍ കുന്നുകള്‍' എന്നറിയപ്പെടുന്ന ഇവിടത്തെ ഉയര്‍ന്നുപൊങ്ങിയ മലനിരകളുടെ മുകളിലേക്കാണ് ഈ കൂറ്റന്‍ ലിഫ്റ്റ് സഞ്ചാരികളെ കൊണ്ടുപോവുന്നത്. 12,000 ഏക്കറിലായി മൂവായിരത്തോളം സൂചിമലകളാണ് ഇവിടെയുള്ളത്.

ഈ ലിഫ്റ്റില്‍ കയറിയാല്‍ 88 സെക്കന്റുകള്‍ കൊണ്ട് നിങ്ങള്‍ക്ക് 1000 അടി (300 മീറ്റർ) മുകളില്‍ എത്താനാവും. ഇതു തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഓരോ ലിഫ്റ്റിലും ഒരേസമയം 50 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഒരാള്‍ക്ക് ഒരു തവണ സഞ്ചരിക്കാന്‍ 19 ഡോളർ (ഏകദേശം 1400 രൂപ) ആവും. മൂന്ന് ഡബിള്‍ ഡെക്കര്‍ എലിവേറ്ററുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
2003-ലാണ് പിന്നീട് ലിഫ്റ്റ് സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തത്. കൊറോണക്കാലത്ത് ലിഫ്റ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. അവതാർ സിനിമ കണ്ടിട്ടാണ് കൂടുതൽ പേരും ഇവിടേക്ക് എത്തുന്നത്.