വെ​റു​തെ "ന​ട​ന്നാ​ൽ' 33,000 രൂ​പ ശ​മ്പ​ളം! വ്യത്യസ്ത ജോലിയുമായി ഒരു കമ്പനി
Thursday, January 14, 2021 11:39 PM IST
വെ​റു​തെ തെ​ക്ക് വ​ട​ക്ക് ന​ട​ന്നാ​ൽ ആ​രെ​ങ്കി​ലും പൈ​സ ത​രു​മോ? എ​ന്നാ​ൽ കി​ട്ടും. പ​ക്ഷെ വെ​റു​തെ ന​ട​ന്നാ​ൽ പോ​രാ, കാ​ലി​ൽ ചെ​രി​പ്പി​ട്ടു വേ​ണം ന​ട​ക്കാ​ൻ. യു​കെ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബെ​ഡ്റൂം അ​ത്‌​ല​റ്റി​ക്സ് എ​ന്ന ക​മ്പ​നി​യാ​ണ് പ​ണം ന​ൽ​കു​ക.

ജോ​ലി​യി​താ​ണ്- ക​മ്പ​നി​യു​ടെ ഏ​റ്റ​വും പു​തി​യ സ്ലി​പ്പ​റു​ക​ൾ, ബൂ​ട്ടു​ക​ൾ, ലോ​ഞ്ച് വെ​യ​ർ തു​ട​ങ്ങി​യ​വ ധ​രി​ക്കു​ക.​മാ​ത്ര​മ​ല്ല ഉ​ത്ന്നപ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​വും അ​റി​യി​ക്ക​ണം. ഒ​രു പു​രു​ഷ​നും സ്ത്രീ​ക്കു​മാ​ണ് അ​വ​സ​രം ഉ​ള്ള​ത്.

ഇ​തു​കൊ​ണ്ട് ര​ണ്ടാ​ണ് ഗു​ണം. സൗ​ജ​ന്യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്യും മാ​സ​ത്തി​ൽ ര​ണ്ട് ദി​വ​സം മാ​ത്രം ജോ​ലി ചെ​യ്യു​ന്ന​തി​ന് 33,000 രൂ​പ ശ​മ്പ​ള​മാ​യും ല​ഭി​ക്കും. 12 മണിക്കൂറേ ജോ​ലി​യു​ണ്ടാ​വൂ.

​ജോ​ലി​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ സ്വീ​ക​രി​ക്കും. പ​രീ​ക്ഷ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് മാ​ർ​ച്ചി​ൽ ജോ​ലി ല​ഭി​ക്കു​ക​യും ചെ​യ്യും. പരസ്യമെന്തായാലും സോഷ്യൽ മീഡിയകളിൽ വൈറലാണ്. എ​ന്താ ഒ​രു കൈ ​നോ​ക്കു​ന്നോ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.