തീ ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി; പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം
Thursday, March 21, 2019 12:36 PM IST
തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ കു​ട്ടി​ക​ളെ ര​ക്ഷി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. അ​മേ​രി​ക്കി​യ​ലെ ലോ​വ​യി​ലു​ള്ള ദെ​സ് മോ​യി​നെ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഒ​രു വി​ധ​ത്തി​ലും ര​ക്ഷ​പെ​ടു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ കു​ട്ടി​ക​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു. ഇ​വി​ടെ എ​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ കു​ട്ടി​ക​ളോ​ട് ജ​നാ​ല​യി​ൽ കൂ​ടി താ​ഴേ​ക്കു ചാ​ടു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ൾ ചാ​ടി​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ ക​ര​ങ്ങ​ളി​ൽ പി​ടി​ച്ച് ര​ക്ഷി​ക്കു​ക​യും ചെ​യ്തു.



സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. യാ​തൊ​രു പോ​റ​ൽ പോ​ലു​മി​ല്ലാ​തെ കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.