പുല്ല് തിന്നാൻ മാത്രമല്ല ഫുട്ബോൾ കളിക്കാനും അറിയാം; കാൽപ്പന്ത് കളി പഠിച്ച പശു ഇതാ
Wednesday, July 3, 2019 12:11 PM IST
അതിവിദഗ്ദമായി ഫുട്ബോൾ കഴിക്കുന്ന പശുവിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഏറെ കൈയടി നേടുന്നത്. മൈതാനത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് വന്ന പശു ഫുട്ബോൾ കൈക്കലാക്കി വയ്ക്കുകയായിരുന്നു.
അടുത്തേക്ക് വന്ന ഒരു കുട്ടി ഫുട്ബോൾ എടുക്കുവാൻ ശ്രമിക്കുമ്പോൾ അത് നൽകാതെ പശു ഫുട്ബോൾ സംരക്ഷിക്കുകയും ആ കുട്ടിയെ അകറ്റി നിർത്തുകയും ചെയ്തു. കൂടാതെ തന്റെ കാലുകൾ കൊണ്ട് ഫുട്ബോൾ തട്ടിക്കളിക്കുകയും ചെയ്തു.
പശുവിന്റെ ശ്രദ്ധ അൽപ്പം മാറിയ സമയം ഫുട്ബോൾ തട്ടിയെടുത്ത കുട്ടിയുടെ പിന്നാലെ പശു പാഞ്ഞു. എന്നാൽ ഈ കുട്ടി മറ്റൊരാൾക്ക് ഫുട്ബോൾ പാസ് ചെയ്തു നൽകുമ്പോൾ പശു അയാളുടെ പിന്നാലെ പാഞ്ഞു. പിന്നീട് പശുവിന് നൽകാതെ ഓരോരുത്തരും പാസ് ചെയ്യുമ്പോൾ പശു ഫുട്ബോളിനു പിന്നാലെ പായുകയാണ്.
ഏറെ രസകരമായ ഈ ദൃശ്യങ്ങൾ നിരവധിയാളുകളാണ് പങ്കുവച്ചിരിക്കുന്നത്.