എ​ന്താ വെ​റൈ​റ്റി​യ​ല്ലേ....! ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സം​സ്കൃ​ത​ത്തി​ൽ ക്രി​ക്ക​റ്റ് ക​ളി
Wednesday, February 13, 2019 9:58 AM IST
യൂ​റോ​പ്പി​ൽ പി​റ​വി​കൊ​ണ്ട് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ വി​കാ​ര​മാ​യി​മാ​റി​യ ക്രി​ക്ക​റ്റി​നെ സം​സ്കൃ​ത​വ​ത്ക​രി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ്. വാ​രാ​ണ​സി​യി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​മാ​ണ് വേ​ഷം കൊ​ണ്ടും ഭാ​ഷ​കൊ​ണ്ടും വ്യ​ത്യ​സ്ത​മാ​കാ​ൻ ശ്ര​മി​ച്ച് ശ്ര​ദ്ധേ​യ​മാ​യ​ത്.

ക​ളി​ക്കാ​രു​ടെ വേ​ഷം ധോ​ത്തി​യും കു​ർ​ത്ത​യും, ക​മ​ന്‍റ​റി പ​റ​യു​ന്ന​താ​വ​ട്ടെ സം​സ്കൃ​ത​ത്തി​ലും. അ​ങ്ങ​നെ ആ​കെ​മൊ​ത്തം വെ​റൈ​റ്റി പ​രീ​ക്ഷ​ണ​മാ​ണ് സ​മ്പൂ​ർ​ണാ​ന​ന്ദ് സം​സ്കൃ​ത വി​ദ്യാ​ല​യം സം​ഘ​ടി​പ്പി​ച്ച 10 ഓ​വ​ർ മ​ത്സ​ര​ത്തി​ൽ. സ​മ്പൂ​ർ​ണാ​ന​ന്ദ് സം​സ്കൃ​ത വി​ദ്യാ​ല​യ​ത്തി​ന്‍റെ 75 ാം സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു മ​ത്സ​രം.

വാ​രാ​ണ​സി​യി​ലെ വി​വി​ധ സം​സ്കൃ​ത സ്കൂ​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ളാ​യി​രു​ന്നു ക​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. ക​ളി​ക്കാ​രെ​ല്ലാ​വ​രും ന​ഗ്ന​പാ​ദ​രാ​യാ​ണ് ക​ള​ത്തി​ലെ​ത്തി​യ​ത്. സാ​ധാ​ര​ണ ജ​ഴ്സി ഉ​പേ​ക്ഷി​ച്ച് ധോ​ത്തി​യും കു​ർ​ത്ത​യും ക​ഴു​ത്തി​ലൊ​രു വേ​ഷ്ടി​യും വേ​ഷ​മാ​യി. ഹെ​ൽ​മ​റ്റി​നു പ​ക​രം വേ​ഷ്ടി ത​ല​യി​ൽ കെ​ട്ടു​ക​യു​മാ​വാം. അ​മ്പ​യ​ർ​മാ​രും ക​മ​ന്‍റേ​റ്റ​ർ​മാ​രും ധോ​ത്തി​യും കു​ർ​ത്ത​യു​മാ​ണ് ധ​രി​ച്ച​ത്.

വാ​രാ​ണ​സി​യി​ലെ എ​ല്ലാ സം​സ്കൃ​ത സ്കൂ​ളു​ക​ളും ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു- വാ​രാ​ണ​സി സം​സ്കൃ​തം സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഗ​ണേ​ഷ് ദ​ത്ത് ശാ​സ്ത്രി പ​റ​ഞ്ഞു. എ​ല്ലാ ടീ​മും ധോ​ത്തി​യും കു​ർ​ത്ത​യു​മാ​ണ് അണിഞ്ഞത്. നാ​രാ​യ​ണ​ൻ മി​ശ്ര, ഡോ. ​വി​കാ​സ് ദീ​ക്ഷി​ത് എ​ന്നി​വ​രു​ടേ​താ​യി​രു​ന്നു സം​സ്കൃ​ത ക​മ​ന്‍റ​റി- ഗ​ണേ​ഷ് ദ​ത്ത് ശാ​സ്ത്രി പ​റ​ഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ടൂർണമെന്‍റ് നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.