പട്ടാപ്പകല്‍ യുവതിയുടെ ഫോൺ പിടിച്ചുപറിച്ചു മോഷ്ടാക്കൾ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Thursday, September 26, 2019 1:25 PM IST
ഡൽഹിയിൽ പട്ടാപ്പകൽ യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ചു. സൗത്ത്-ഈസ്റ്റ് ഡൽഹിയിലെ ഒക്ലയിൽ തിങ്കളാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. ജെകെ 24*7 ന്യൂസ് മാധ്യമപ്രവർത്തക രാധികയുടെ ഫോണാണ് നഷ്ടപ്പെട്ടത്.
ഒക്ലയിലെ ഡബ്ല്യു ബ്ലോക്കിൽ വച്ചായിരുന്നു ഫോൺ പിടിച്ചുപറി നടന്നത്. ഗോവിന്ദ്പുരി സ്വദേശിയായ യുവതി വീട്ടിലേക്ക് പോകുമ്പോൾ പിന്നാലെ ബൈക്കിലെത്തിയ സംഘം ഫോൺ കവരുകയായിരുന്നു. യുവതി ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.