ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെണ്മക്കള് അറബിയില്‍ പാടുമ്പോള്‍; വീഡിയോ വൈറലാകുന്നു
Thursday, March 9, 2023 3:28 PM IST
ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആരാധകരുള്ള കാല്പന്ത് കളിക്കാരില്‍ മുഖ്യനാണല്ലൊ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇദ്ദേഹവുമായി ബന്ധപ്പെട്ട ഏത് സംഭവവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറാറുണ്ട്.
അടുത്തിടെ സിആര്‍ സെവന് സൗദി ക്ലബായ അല്‍ നാസറിലേക്ക് ചേക്കേറിയത് വലിയ വാര്‍ത്തയായിരുന്നു. ക്രിസ്റ്റ്യാനോയ്ക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവും സൗദിയിലെത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ പങ്കാളിയായ ജോര്‍ജിന റോഡ്രിഗസും കുട്ടികളുമാണ് ഒപ്പമുള്ളത്. കുട്ടികള്‍ അറബ് സംസ്കാരവുമായി പൊരുത്തപ്പെട്ട് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ പെണ്മക്കള് അറബിയില്‍ പാടുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുട്ടികളായ ഈവയും അലാനയുമാണ് ഒരു അറബി ഗാനം ആലപിക്കുന്നത്. ഒരു മൊബൈലില്‍ നോക്കിയാണ് ഇവരിത് ആലപിക്കുന്നത്.
ഗാനം നെറ്റിസണ് ഏറ്റെടുത്തു. നിരവധിപേര്‍ സിആര്‍ സെവന്റെ മക്കളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. "അവർ അറബി പഠിക്കുകയാണ്. മനോഹരം' എന്നാണൊരാൾ കുറിച്ചത്.