"സാ​രി​യി​ലും ബ്രേ​ക്ക് ഡാ​ന്‍​സ്'; ഞെ​ട്ടി​ക്കു​ന്ന സ്‌​റ്റെ​പ്പു​ക​ള്‍ കാ​ണാം
Thursday, June 1, 2023 11:26 AM IST
ചി​ല​രു​ടെ ക​ഴി​വ് അ​പാ​ര​മാ​ണ്. പ​ണ്ടൊ​ക്കെ മി​ക്ക​വ​രു​ടെ​യും പ്ര​ത്യേ​ക​ത​ക​ള്‍ അ​ധി​ക​മാ​ളു​ക​ള്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ല്‍ കാ​ലം മാ​റി​യ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ എ​ത്തി. അ​തോ​ടെ ആ​ളു​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് മു​ന്നി​ല്‍ എ​ത്തി​ക്കാനാകുന്നു.

അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഒ​രു യു​വ​തി​യു​ടെ നൃ​ത്തം​വ​യ്ക്ക​ല്‍ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഒ​രു നൃ​ത്ത​ത്തി​നെ​ന്ത് പ്ര​ത്യേ​ക​ത എ​ന്ന് ചോ​ദി​ക്കാ​ന്‍ വ​ര​ട്ടെ. കാ​ര​ണം ഈ ​യു​വ​തി ചെ​യ്ത​ത് ബ്രേ​ക്ക് ഡാ​ന്‍​സാ​ണ്. അ​തും സാ​രി​യു​ടു​ത്ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ കു​റ​ച്ച് സ്ത്രീ​ക​ള്‍ ഒ​രി​ട​ത്ത് ഇ​രി​ക്കു​ക​യാ​ണ്. അ​വ​രി​ല്‍ ചി​ല യു​വ​തി​ക​ള്‍ നൃ​ത്തം​വ​യ്ക്കു​ക​യാ​ണ്. അ​ക്കൂ​ട്ട​ത്തി​ലെ ഒ​രു യു​വ​തി ഏ​റെ ചു​റു​ചു​ക്കോ​ടെ ചു​വ​ടു​വ​യ്ക്കു​ക​യാ​ണ്.

നി​ല​ത്തു​കി​ട​ന്നും വാ​യു​വി​ലൂ​ടെ ക​റ​ങ്ങി​യു​മൊ​ക്കെ അ​സാ​മാ​ന്യ മെ​യ്‌​വ​ഴ​ക്ക​ത്തോ​ടെ യു​വ​തി ത​ക​ര്‍​ത്താ​ടു​ന്നു. കൂ​ട്ടു​കാ​രി​ക​ളി​ല്‍ ചി​ല​രും യു​വ​തി​യെ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ക​യാ​ണ്. ഈ ​നൃ​ത്തം​ക​ണ്ട് നെ​റ്റി​സ​ണും ഞെ​ട്ടി.

നി​ര​വ​ധി ക​മ​ന്‍റുക​ള്‍ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. "എ​നി​ക്ക് സാ​രി ഉ​ടു​ത്ത് ശ​രി​യാ​യി ന​ട​ക്കാ​ന്‍ പോ​ലും ക​ഴി​യി​ല്ല' എ​ന്നാ​ണൊ​രു ​യു​വ​തി ക​മ​ന്‍റി​ട്ട​ത്. "മ​നോ​ഹ​രം. ഞാ​ന്‍ സ​ന്തോ​ഷ​ക​ര​മാ​യ വൈ​ബു​ക​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്നു'​എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.