ബ്രേ​ക്കി​ന് പ​ക​രം ആ​ക്സി​ല​റേ​റ്റ​റി​ൽ ച​വി​ട്ടി; കാ​ർ ന​ദി​യി​ൽ വീ​ണു
ഡ്രൈ​വ​ർ ബ്രേ​ക്കി​നു പ​ക​രം ആ​ക്സി​ല​റേ​റ്റ​റി​ൽ ച​വി​ട്ടി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ന​ദി​യി​ൽ പ​തി​ച്ചു. ന്യൂ​ജേ​ഴ്സി സ്വ​ദേ​ശി​നി​യാ​യ ഒ​രു സ്ത്രീ​ക്കാ​ണ് അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്.

വാ​ഹ​നം ക​ഴു​കു​വാ​നാ​യി ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ഇ​വ​ർ. ഈ ​സ്ത്രീ​ക്കൊ​പ്പം ഇ​വ​രു​ടെ മ​ക​ളും കാ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ബ്രേ​ക്കി​നും പ​ക​രം ഇ​വ​ർ ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ച​വി​ട്ടി​യ​പ്പോ​ൾ മു​ന്നി​ലേ​ക്ക് കു​തി​ച്ച വാ​ഹ​നം സ​മീ​പ​ത്തു​ള്ള ഹാ​ക്കെ​ൻ​സാ​ക്ക് ന​ദി​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രാ​ണ് കാ​ർ തി​രി​കെ​യെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ ഇ​രു​വ​ർ​ക്കും നി​സാ​ര​പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.