കാ​റു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ കൊ​ടു​ത്ത എ​ട്ടി​ന്‍റെ പ​ണി
Saturday, December 22, 2018 11:45 AM IST
പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ലേ​ക്ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ചാ​ടി ക​യ​റി. പോ​ലീ​സു​മാ​യി അ​ൽ​പ്പ ദൂ​രം മു​ന്നി​ലേ​ക്കു പോ​യ​തി​നു ശേ​ഷം ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി. ന്യൂ​ഡ​ൽ​ഹി​യി​ലെ ഗു​റ​ഗോ​ണി​ലാ​ണ് സം​ഭ​വം.

റോ​ഡി​ൽ തെ​റ്റാ​യ ദി​ശ​യി​ൽ കൂ​ടി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​നു കൈ ​കാ​ണി​ച്ച​ത്. എ​ന്നാ​ൽ വാ​ഹ​നം നി​ർ​ത്തു​വാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന ഇ​യാ​ൾ ഓ​ടി​ച്ചു പോ​കു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഓ​ടി​ച്ചെ​ന്ന ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ പി​ടി​ച്ചു കി​ട​ന്നു.

ഇ​ദ്ദേ​ഹ​വു​മാ​യി ഡ്രൈ​വ​ർ കാ​ർ അ​ൽ​പ്പം മു​ന്നി​ലേ​ക്ക് ഓ​ടി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് നി​ർ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു. വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഈ ​സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.