അടിച്ചുപൂസായപ്പോൾ ഭാ​ര്യ​യ്ക്ക് സ്നേ​ഹ​മു​ണ്ടോ എ​ന്ന​റി​യ​ണം; റോ​ഡി​നു ന​ടു​വി​ൽ നി​ന്ന​യാൾക്ക് സംഭവിച്ചത്...
മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യു​ടെ സ്നേ​ഹം പ​രി​ശോ​ധി​ക്കാ​ൻ തി​ര​ക്കേ​റി​യ റോ​ഡി​നു ന​ടു​വി​ൽ നി​ന്ന​യാ​ളെ വാ​ഹ​നം ഇ​ടി​ച്ചു തെ​റിപ്പി​ച്ചു. ചൈ​ന​യി​ലെ ഹെ​ൻ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ലെ ജി​ൻ​ഹു​വയിൽ രാ​ത്രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പരസ്പരം വഴക്കടിച്ച് തി​ര​ക്കേ​റി​യ റോ​ഡി​ലെ ന​ട​പ്പാ​ത​യി​ൽ കൂ​ടി ന​ട​ന്നുവ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. വഴക്കു മൂത്തപ്പോൾ ഭ​ർ​ത്താ​വ് റോ​ഡി​നു ന​ടു​വി​ലേ​ക്ക് ഇ​റ​ങ്ങി. ഇദ്ദേഹത്തെ റോ​ഡി​ൽ നി​ന്നു മാ​റ്റാൻ ഭാ​ര്യ പ​ഠി​ച്ചപ​ണി പ​തി​നെ​ട്ടും നോ​ക്കി​യി​ട്ടും വ​ഴ​ങ്ങി​യി​ല്ല.

ഇ​രു​വ​രും ത​മ്മി​ൽ പി​ടി​വ​ലി ന​ട​ക്കു​ന്ന സ​മ​യം പാ​ഞ്ഞെ​ത്തി​യ ഒ​രു വാ​ഹ​നം ഇ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചു തെ​റിപ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നെ​ഞ്ചി​ലും ത​ല​യ്ക്കും പ​രി​ക്കേ​റ്റു. എ​ന്നാ​ൽ ഗു​രു​ത​ര​മ​ല്ല.

എ​ന്നാ​ൽ പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഏ​റെ അ​മ്പ​ര​പ്പു​ണ്ടാ​ക്കി​യ​ത്. ഭാ​ര്യ​യ്ക്ക് ത​ന്നോ​ട് സ്നേ​ഹ​മു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നാ​ണ് താ​ൻ റോ​ഡി​നു ന​ടു​വി​ൽ നി​ന്ന​തെ​ന്നാണ് ഇ​ദ്ദേ​ഹം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞത്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.