താ​ഴ്ച​യി​ൽ വീ​ണുപോ​യ ചെ​രി​പ്പ് കു​ട്ടിക്ക് എടുത്തുനല്കി താ​റാ​വ്
Wednesday, August 28, 2019 12:09 PM IST
താ​ഴ്ച​യി​ലേ​ക്ക് വീ​ണു​പോ​യ ചെ​രി​പ്പ് ഉ​ട​മ​യാ​യ കു​ട്ടി​ക്ക് താ​റാ​വ് എ​ടു​ത്തു ന​ൽ​കു​ന്ന ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്നു. മൈ​ല അ​ഗ്വൈ​ല എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഇ​ടി​ഞ്ഞു വീ​ണ മ​ണ്‍​തി​ട്ട​യു​ടെ മു​ക​ളി​ൽ ഇ​രി​ക്കു​ന്ന കു​ട്ടി​യു​ടെ ചെ​രി​പ്പാ​ണ് താ​ഴ്ച​യി​ലേ​ക്ക് വീ​ണ​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന താ​റാ​വ് കൊ​ക്കി​ൽ കൊ​ത്തി​യെ​ടു​ത്ത് ചെ​രി​പ്പ് കു​ട്ടി​ക്ക് കൈ​മാ​റു​വാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചെ​രി​പ്പ് തെ​ന്നിനി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പ​രാ​ജ​യം സ​മ്മ​തി​ക്കാ​തി​രു​ന്ന താ​റാ​വ് ത​ന്‍റെ ശ്ര​മം വി​ജ​യ​ക​രാ​യി പൂ​ർ​ത്തി​യാ​ക്കി. കു​ട്ടി​ക്ക് ചെ​രി​പ്പ് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഇ​രു​വ​രും സ്ഥ​ല​ത്ത് നി​ന്ന് മ​ട​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.