നോക്കിനില്‍ക്കേ വീട് ഭൂമിയിലേക്ക് താഴ്ന്നു
Sunday, October 18, 2020 5:03 PM IST
റഷ്യയിലെ ഒരു ഗ്രാമത്തില്‍ ഒരു വീട് ഭൂമിയിലേക്ക് താഴ്ന്നുപോയി. റഷ്യയിലെ സ്ലിന്കോവ്സ്കി ജില്ലയിലെ വൈഷ്ഖോവ് ഗ്രാമത്തിലാണ് സംഭവം. 25 ആഴമുള്ള ഗര്‍ത്തത്തിലേക്കാണ് വീട് വീണുപോയത്.
വീട്ടിലുണ്ടായിരുന്ന മൂന്നു പേരിൽ രണ്ട് പേർ രക്ഷപ്പെട്ടു. 78 വയസ് പ്രായമുള്ള വയോധികയെയാണ് കാണാതായത്. വീടിനോട് ചേര്‍ന്നുള്ള ഒരു കെട്ടിടം കുഴിയില്‍ വീഴാതെ അതേ പടി നില്‍ക്കുന്നുണ്ട്.
സമാനമായ സംഭവം 2017ലും ഇവിടെ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.