വാ​ട്സാ​പ്പി​ലെ ത​ക​രാ​ർ ക​ണ്ടെ​ത്തി; മ​ണി​പ്പൂ​ർ സ്വ​ദേ​ശി​ക്ക് ഫേസ്ബുക്കിന്‍റെ സമ്മാനം
വാ​​​​ട്സാ​​​​പ്പി​​​​ലെ ത​​​​ക​​​​രാ​​​​ർ (ബ​​​​ഗ്) ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​ന് മ​​​​ണി​​​​പ്പൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക്ക് ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ ആ​​​​ദ​​​​രം. 22 കാ​​​​ര​​​​നാ​​​​യ സോ​​​​ണെ​​​​ൽ സൗ​​​​ഗാ​​​​യി​​ ജാ​​​​മി​​​​നാ​​​​ണ് ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ വ​​​​ക 5000 യു​​​​എ​​​​സ് ഡോ​​​​ള​​​​ർ(ഏ​​​​ക​​​​ദേ​​​​ശം 3.4 ല​​​​ക്ഷം രൂ​​​​പ) സ​​​​മ്മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ച്ച​​​​ത്.

ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ ഹാ​​​​ൾ ഓ​​​​ഫ് ഫെ​​​​യിം 2019 പ​​​​ട്ടി​​​​ക​​​​യി​​​​ലും സോ​​​​ണെ​​​ലി​​​നെ ക​​​​ന്പ​​​​നി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി. ഫേ​​​​സ്ബു​​​​ക്കി​​​​ലെ​​​​യും അ​​​​നു​​​​ബ​​​​ന്ധ ആ​​​​പ്പു​​​​ക​​​​ളി​​​​ലെ​​​​യും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ബ​​​​ഗു​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​യ 96 പേ​​​​രാ​​​​ണ് ഇ​​​​തു​​​​വ​​​​രെ ഫേ​​​​സ്ബു​​​​ക്ക് ഹാ​​​​ൾ ഓ​​​​ഫ് ഫെ​​​​യിം പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

വാ​​​​ട്സാ​​​​പ്പി​​​​ൽ വോ​​​​യി​​​​സ് കോ​​​​ൾ ചെ​​​​യ്യു​​​​ന്പോ​​​​ൾ കോ​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച ആ​​​​ൾ​​​​ക്ക് കോ​​​​ൾ വി​​​​ളി​​​​ച്ച ആ​​​​ളു​​​​ടെ അ​​​​നു​​​​മ​​​​തി കൂ​​​​ടാ​​​​തെ​​​​ത​​​​ന്നെ വീ​​​​ഡി​​​​യോ കോ​​​​ളി​​​​ലേ​​​​ക്ക് മാ​​​​റാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ത​​​​ക​​​​രാ​​​​റാ​​​​ണ് സോ​​​​ണെ​​​​ൽ സൗ​​​​ഗാ​​​​യി​​ ജാം ​​ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ആ​​​​പ്പു​​​​ക​​​​ളു​​​​ടെ പി​​​​ഴ​​​​വു​​​​ക​​​​ൾ അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള ബ​​​​ഗ് ബൗ​​​​ണ്ടി പ്രോ​​​​ഗാ​​​​മി​​​​ൽ ​​താ​​​​ൻ ക​​​​ണ്ടെ​​​​ത്തി​​​​യ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റാ​​​​യ സോ​​​​ണെ​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.