പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞു; ക്ലാ​സ് മു​റി​യി​ൽ വ​ച്ച് പ​ര​സ്യ​മാ​യി മ​ക​ന്‍റെ മു​ഖ​ത്ത​ടി​ച്ച് പി​താ​വ്
പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ​തി​ന് ക്ലാ​സ് മു​റി​യി​ൽ വ​ച്ച് പ​ര​സ്യ​മാ​യി മ​ക​ന്‍റെ മു​ഖ​ത്ത​ടി​ച്ച് പി​താ​വ്. ആ​ല​പ്പു​ഴ അ​രൂ​രി​ലെ മേ​ഴ്സ് സ്കൂ​ളി​ലാ​ണ് സം​ഭ​വം. പ​രീ​ക്ഷ​യി​ൽ മ​ക​ന് മാ​ർ​ക്ക് കു​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച് അ​ക്ഷോ​ഭ്യ​നാ​യാ​ണ് അ​ദ്ദേ​ഹം അ​ധ്യാ​പി​ക​യോ​ട് ചോ​ദി​ക്കു​ന്ന​ത്.

നി​ങ്ങ​ളൊ​ക്കെ പ​ഠി​പ്പി​ക്കു​വാ​നാ​ണോ വ​രു​ന്ന​ത്. പ്രി​ൻ​സി​പ്പ​ലി​നെ വി​ളി എ​ന്നൊ​ക്കെ​യാ​ണ് ഇ​യാ​ൾ അ​ധ്യാ​പി​ക​യോ​ട് ആ​ക്രോ​ശി​ച്ച​ത്. അ​ധ്യാ​പി​ക കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ എ​ഴു​ന്നേ​റ്റ് ചെ​ന്ന് യാ​തൊ​രു ദ​യ​യു​മി​ല്ലാ​തെ മ​ക​ന്‍റെ മു​ഖ​ത്ത് ശ​ക്തി​യാ​യി അ​ടി​ക്കു​ക​യും ചെ​യ്തു.

നാ​ണ​ക്കേ​ടും സ​ങ്ക​ട​വും കൊ​ണ്ട് ഈ ​കു​ട്ടി മു​ഖം പൊ​ത്തി നി​ന്നു പോ​യി. ക്ലാ​സ് മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​ദൃ​ശ്യം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ വ​ലി​യ രീ​തി​യി​ൽ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.