അ​ഗാ​ധ​മാ​യ ഗ​ർ​ത്ത​ത്തി​ന് സ​മീ​പം വള്ളത്തിൽ മീ​ൻപി​ടി​ച്ച് ര​ണ്ടുപേ​ർ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, October 23, 2019 3:04 PM IST
അ​ഗാ​ധ​മാ​യ ഗ​ർ​ത്ത​ത്തി​ന് സ​മീ​പം ര​ണ്ട് വ​ള്ള​ങ്ങ​ളി​ലാ​യി ര​ണ്ട് പേ​ർ മീ​ൻ പി​ടി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഡെ​ർ​ബി​ഷെ​യ​റി​ലെ ലേ​ഡി​ബൗ​വ​ർ അ​ണ​ക്കെ​ട്ടി​ൽ മീ​ൻ പി​ടി​ക്കു​വ​നാ​യി ഇ​റ​ങ്ങി​യ​വ​രാ​ണ് ഇ​വ​ർ. അ​ണ​ക്കെ​ട്ടി​ലു​ള്ള അ​ധി​ക​ജ​ലം ഡെ​ർ​വ​ന്‍റ് ന​ദി​യി​ലേ​ക്ക് ഒ​ഴു​കി പോ​കു​വാ​നാ​യി നി​ർ​മി​ച്ച ട​ണ​ലി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ഗ​ർ​ത്തം.

ഏ​ക​ദേ​ശം 66 അ​ടി താ​ഴ്ച​യു​ള്ള ഗ​ർ​ത്ത​ത്തി​ന് സ​മീ​പം പെ​ഡ​ൽ വ​ള്ള​ത്തി​ലാ​ണ് ഇ​വ​ർ മീ​ൻ പി​ടി​ച്ച​ത്. നാ​യ​യു​മാ​യു​ള്ള പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ ഫ്ളോ ​നെ​യി​ൽ​സ​ണ്‍ എ​ന്ന യു​വ​തി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

ഗ​ർ​ത്ത​ത്തോ​ട് ഏ​റെ​യ​ടു​ത്ത് ഇ​വ​ർ എ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​ർ ദി​ശ​മാ​റ്റി പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ടി​ന്‍റെ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.