ആനപ്പുറത്തിരുന്നാൽ പുലിയെ പേടിക്കേണ്ട; പുലിയെ പിടികൂടാൻ വനംവകുപ്പിന്റെ ആനതന്ത്രം
Tuesday, January 7, 2020 2:08 PM IST
പുള്ളിപ്പുലിയെ തുരത്താൻ ആനകൾ രംഗത്ത്. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടിക്കാനാണ് വനപാലകർ ആനകളെ രംഗത്തിറക്കുന്നത്. അഞ്ച് പേരെ കൊല്ലുകയും 12 പേരെ ആക്രമിക്കുകയും ചെയ്ത പുലിയാണിത്.
പ്രത്യേകം പരിശീലനം നല്കിയ ആനകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആനയുടെ പുറത്തിരുന്ന് പുലിയെ വെടിവച്ച് വീഴ്ത്തുവാനാണ് വനപാലകരുടെ പദ്ധതി. അഹ്രവത് എന്ന സന്നദ്ധസംഘടനയിൽ നിന്നും പരിശീലനം നേടിയ ആനകളെ വാടകയ്ക്കാണ് എടുത്തിരിക്കുന്നത്.
ആനപ്പുറത്തിരിക്കുന്നത് കൊണ്ട് ഉദ്യോഗസ്ഥരെ പുലി ആക്രമിക്കുവാനുള്ള സാധ്യത കുറവാണ് അതിനാലാണ് ഈ ആശയം സ്വീകരിച്ചതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. സെമ്മരൻ പറഞ്ഞു.