പുതിയ വസ്ത്രമണിഞ്ഞ് ഒന്നു ബൈക്കിൽ കയറിയതാണ്! സംഗതി വൈറലായി
Wednesday, September 8, 2021 5:04 PM IST
ടെക്സസിലെ ഡാളസില്‍ നിന്നുള്ള മാഡി ജുവല്‍ മാലദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയതായിരുന്നു. ഭര്‍ത്താവിനൊപ്പം ആഘോഷിക്കാന്‍ പോകുവല്ലേ.. കുറെ പുതിയ വസ്ത്രങ്ങളൊക്കെ വാങ്ങി. അതൊക്കെയുമായിട്ടായിരുന്നു മാലദ്വീപിലെത്തിയത്.
ഒന്നു ബൈക്കില്‍ കയറിയതാ
മാലദ്വീപില്‍ മധുവിധു ആഘോഷിച്ച് നടക്കുന്നതിനിടയില്‍ മാഡി ജുവല്‍ സൈക്കിളിലൊന്നു കറങ്ങിയേക്കാം എന്നുകരുതി. ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രമായിരുന്നു അവള് ധരിച്ചിരുന്നത്. ഷര്‍ട്ടും പാന്റ്സും അടങ്ങിയ ലളിതമായ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
സൈക്കിളിലൊന്നു കറങ്ങുന്നതിനു മുമ്പ് ഫോട്ടോ എടുക്കാന്‍ മാഡി ആവശ്യപ്പെട്ടു. സൈക്കിളിൽ റൈഡ് ചെയ്യുമ്പോഴും ഫോട്ടോ എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതു ഞാനാണോ
സൈക്കിളില്‍ യാത്ര ചെയ്യന്ന തന്റെ ഫോട്ടോ കണ്ടതും മാഡി അദ്ഭുതപ്പെട്ടു. കാരണം ആ ചിത്രം കണ്ടാല്‍ സൈക്കിളിലുള്ളത് മാഡിയാണെന്നു പറയുകയേയില്ല. കാരണം തടിച്ച ഒരാള്‍ സൈക്കിൾ ഓടിക്കുന്നതുപോലയെ തോന്നു. താന്‍ ഞെട്ടിയതുപോലെ മറ്റുള്ളവരും ഞെട്ടട്ടെ എന്നു കരുതി മാഡി ഈ ചിത്രങ്ങള്‍ ടിക്ടോക്കില്‍ പങ്കുവെച്ചു.
ഇത് കണ്ട കാഴ്ചക്കാരും ഏറെ ചിരിച്ചു. കാരണം ആദ്യത്തെ ഫോട്ടോയില്‍ മെലിഞ്ഞു മാഡിയാണ് അടുത്ത ചിത്രത്തില്‍ പൊണ്ണത്തടിയുള്ള ഒരാളായി കാണപ്പെടുന്നത്. പിന്നെങ്ങെനെ ചിരിക്കാതിരിക്കും. ഈ ചിത്രമെടുത്ത ഭര്‍ത്താവും ഏറെ ചിരിച്ചുവെന്നു മാഡി പറയുന്നു.
കാറ്റിനു നന്ദി
സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ കാറ്റടിച്ചതാണ് മാഡിയെ ഈ രൂപത്തിലാക്കിയത്. എന്തായാലും മാഡി വൈറലായി. ഏറെ ചിരിപ്പിച്ചതിനും കാറ്റിനോടാണ് മാഡി നന്ദി പറയുന്നത്. ടിക് ടോക്കില്‍ 20 ദശലക്ഷത്തിലധികം ആളുകള്‍ ഈ ചിത്രം കണ്ടുകഴിഞ്ഞു.
"ഇത് ഒരേ വസ്ത്രമാണെന്ന് എനിക്ക് മനസിലായില്ല, നിങ്ങള്‍ ഒരു സുമോ സ്യൂട്ട് ധരിച്ചിരിക്കാമെന്ന് ഞാന്‍ കരുതി - വീഡിയോ കണ്ട ഒരാള്‍ പറഞ്ഞു. എല്ലാവരെയും ചിരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മാഡിയും പറഞ്ഞു.എന്തായാലും ദാമ്പത്യം ഇങ്ങനെ ചിരിയോട് ആരംഭിക്കാന്‍ കഴിഞ്ഞതില്‍ മാഡിയും ഭര്‍ത്താവും ഹാപ്പിയാണ്.