തലകീഴായി പിയാനോ വായിക്കുന്ന പെണ്‍കുട്ടി; വീഡിയോ കാണാം
Thursday, October 6, 2022 1:17 PM IST
ആളുകളുടെ അസാധാരണമായ കഴിവുകള്‍ യഥേഷ്ടം കാണാന്‍ കഴിയുന്ന ഒരിടമാണല്ലൊ സോഷ്യല്‍ മീഡിയ. അവിടെ നിരവധിയാളുകള്‍ അവരുടെ അത്ഭുതകരമായ പ്രകടനങ്ങള്‍കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കാറുണ്ട്.

അത്തരത്തിലുള്ള ഒരു വീഡിയോ ആണ് നൗ ദിസ് ന്യൂസ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്. വീഡിയോയില്‍ ചൈനയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി തലകീഴായി കിടന്ന് പിയാനോ വായിക്കുന്നത് കാണാം.

ചൈനയിലെ സിയാനിലുള്ള ഷെന്‍ എന്ന പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ വേറിട്ട രീതിയില്‍ പിയാനോ വായിക്കുന്നത്. പിയാനോ പരിശീലിക്കുമ്പോള്‍ തനിക്ക് ബോറടിച്ചെന്നും അതിനായി കൂടുതല്‍ രസകരമായ ഒരു മാര്‍ഗം കണ്ടെത്തിയതാണെന്നുമാണ് ഷെന്‍ പറയുന്നത്.

വീഡിയോയില്‍ ഷെന്‍ "ഡോള്‍ ആന്‍ഡ് ബിയര്‍ ഡാന്‍സ്’ എന്ന ഗാനം കിടന്നുകൊണ്ട് വായിക്കുന്നത് കാണാം.

സംഗതി ഏതായാലും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ റീട്വീറ്റ് ചെയ്ത വീഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.